അന്നപൂർണ്ണ – മൃതസഞ്ജീവനി പദ്ധതികൾ വഴിയുള്ള സഹായങ്ങൾ വിതരണം ചെയ്തു

അന്നപൂർണ്ണ പദ്ധതി : ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു 

 

മമ ധർമ്മ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ  അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ തലശ്ശേരിയിലെ  നിർധനരായ അമ്മമാർക്ക്  പച്ചക്കറി – ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

 

 

അതോടൊപ്പം ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായതിനാൽ  സത്സംഗ സമിതി അംഗങ്ങൾ തലശ്ശേരി വാടിക്കൽ എൽ പി സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക്  മധുരം വിതരണം ചെയ്യുകയും ചെയ്തു.

 

 

കണ്ണൂർ സത്സംഗ ഗ്രൂപ്പ് കോർഡിനേറ്റർസ് പുരുഷോത്തമൻ, രമാഭായി  സത്സംഗ സമിതി കമ്മിറ്റി അംഗങ്ങളായ തങ്കമ്മ, രാമകൃഷ്ണൻ

എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

———————————————————————————————————————–

മഴക്കെടുതിയിൽ ഒരു കൈത്താങ്ങ് :

അന്നപൂർണ്ണ പദ്ധതി

 

ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളിൽമഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്കായി  മമ ധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

 

 

 

————————————————————————————————————————-

മൃതസഞ്ജീവനി പദ്ധതി : ചികിത്സാ സഹായം കൈമാറി

 

കോട്ടയം ജില്ലയിലെ വൈക്കത്ത് ക്യാൻസർ ബാധിതയായ ഒരമ്മയ്ക്ക് മമ ധർമ്മ സേവാ വിഭാഗത്തിന്റെ മൂന്നാം ഗഡു ധനസഹായം വൈക്കം സത്സംഗസമിതി പ്രവർത്തകർ കൈമാറുന്നു.

നന്ദി

മാനവ സേവ മാധവ സേവ

ശ്രീപരമേശ്വര സേവനാർത്ഥം,

 മമ ധർമ്മ സേവാ വിഭാഗം