ശരനൂൽ യോഗം

Online / Malayalam / Fee : 1000

24 Jun 2026
Registration closing soon

ആധുനിക ജീവിതത്തിലെ തിരക്കിലും മാനസിക സമ്മർദ്ദങ്ങളിലും നിന്നും മോചനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ശരനൂൽ യോഗം ഒരു അനുഗ്രഹമാണ്. ശരീരവും മനസ്സും ആത്മാവും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ആത്മീയ-ആരോഗ്യ മാർഗമാണ് ശരനൂൽ യോഗം.

ശരനൂൽ യോഗത്തിന്റെ പ്രധാന പ്രയോജനങ്ങൾ :

✨ മാനസിക സമാധാനം:

ധ്യാനം, പ്രാണായാമം എന്നിവയിലൂടെ മനസ്സിലെ ആശങ്കകളും ഉത്കണ്ഠകളും കുറയുകയും അന്തരിക സമാധാനം ലഭിക്കുകയും ചെയ്യുന്നു.

✨ ശാരീരിക ആരോഗ്യം:

ശരീരത്തിന്റെ ഫിറ്റ്നസ് വർധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.

✨ ആത്മീയ വളർച്ച :

ജീവിതത്തിന്റെ ആഴത്തിലുള്ള അർത്ഥം തിരിച്ചറിയാനും ആത്മബോധം നേടാനും സഹായിക്കുന്നു.

✨ഏകാഗ്രതയും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു:

വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഏകാഗ്രതയും പ്രവർത്തനക്ഷമതയും ഉയർത്താൻ സഹായകരമാണ്.

✨ ജീവിതശൈലി മാറ്റം:

ശരനൂൽയോഗം എന്നത് ഒരു വ്യായാമം മാത്രമല്ല, അത്യുന്നതമായ ഒരു ധ്യാനക്രിയയാണ്. നല്ല ചിന്തയും നല്ല പ്രവൃത്തിയും വളർത്തുന്ന ഒരു സമഗ്ര ജീവിതശൈലിയാണ്.

എന്തുകൊണ്ട് ഈ ക്ലാസിൽ പങ്കെടുക്കണം?

ഹിമാലയൻ സിദ്ധാശ്രമ പരമ്പരയിലെ പരമപൂജനീയ സ്വാമി നിഖലേശ്വരാനന്ദ പരമഹംസ ജി ആധുനികകാല മനുഷ്യ സമൂഹത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ശരനൂൽ യോഗത്തിൻ്റെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ ശരനൂൽ വിന്യാസക്രിയ ധ്യാനം,പരിചയസമ്പന്നരായ ആചാര്യന്മാരുടെ മേൽനോട്ടത്തിൽ പഠിക്കുവാനും പരിശീലിക്കുവാനും ഉള്ള സുവർണ്ണാവസരം

പ്രായഭേദമില്ലാതെ എല്ലാവർക്കും അനുയോജ്യം

ലളിതമായ രീതിയിൽ പഠിപ്പിക്കൽ, ആത്മീയവും ആരോഗ്യപരവുമായ പുരോഗതി

ഒരു ദിവസം 30 മിനിറ്റിൽ താഴെ സമയം മാത്രമേ ഈ പരിശീലനക്രമത്തിന് വേണ്ടിവരുന്നുള്ളൂ !.
പ്രത്യേകിച്ച് നിയമങ്ങളോ വ്രതങ്ങളോ ഇല്ലാതെ നിലവിലെ ജീവിത രീതികൾ തുടർന്നുകൊണ്ടുതന്നെ ഈ ധ്യാനക്രിയ പരിശീലിക്കാം.

യോഗ ശാസ്ത്രത്തിലെ സവിശേഷ പ്രാണായാമങ്ങളും, മന്ത്രജപ-ധ്യാന- സങ്കല്പക്രിയ പരിശീലനങ്ങളും ഈ പഠന ക്രമത്തിന്റെ ഭാഗമാണ്

നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തൂ !

കോഴ്‌സിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ

https://youtu.be/pdlSyvOzWuQ?si=oORDDl7nMAUzqEbK